യുഎസില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്ന് വീണത് ജനവാസ മേഖലയില്‍




ഫിലാഡല്‍ഫിയ: അമേരിക്കയില്‍ ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ വിമാനാപകടം.  ഫിലാഡല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു.

യു.എസ് സമയം 6:30ന് ആണ് ആറുപേരുമായി പറക്കുകയായിരുന്ന വിമാനം ജനവാസമേഖലയില്‍ തകര്‍ന്നു വീണത്. വടക്ക് കിഴക്ക് ഫിലാഡല്‍ഫിയയിലെ വ്യാപാര സമുച്ചയത്തിന് സമീപമാണ് അപകടം. രോഗിയായ കുട്ടിയും ഡോക്ടര്‍മാരുമായി മിസോറിയിലെ സ്പ്രിങ്ഫീല്‍ഡ് ബ്രാന്‍സണ്‍ നാഷനല്‍ എയര്‍പോര്‍ട്ടിലേക്കു പോവുകയായിരുന്നു വിമാനം.

റൂസ്വെല്‍റ്റ് മാളിന് എതിര്‍വശത്തെ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ കോട്ട്മാന്‍, ബസ്റ്റല്‍ട്ടണ്‍ അവന്യൂസിന് സമീപമാണ് അപകടമുണ്ടായത്. റൂസ്വെല്‍റ്റ് ബൊളിവാര്‍ഡ് അടക്കമുള്ള പ്രദേശങ്ങളില്‍ റോഡ് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വിമാനം തകര്‍ന്നു വീണതിന് പിന്നാലെ വാഹനങ്ങള്‍ക്ക് തീ പിടിച്ചിരുന്നു.
ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. എന്നാല്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനം താഴെവീണ് കത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്ന് മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡ്-ബ്രാന്‍സന്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന ലിയര്‍ജെറ്റ് 55 വിമാനം. അപകടത്തെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (എഫ്.എ.എ) നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍.ടി.എസ്.ബി) അന്വേഷിക്കും.

അപകടത്തെ കുറിച്ച് ഫിലാഡല്‍ഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്രിയോ അറിയിച്ചു.

വിമാനത്തിന്റെ അവഷിഷ്ടങ്ങള്‍ തെറിച്ച് വാഹനങ്ങള്‍ക്കും മറ്റു കേടുപറ്റി. തെരുവില്‍ വിമാന അവശിഷ്ടങ്ങള്‍ കത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: