Headlines

ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡിന് മലയാളി വിദ്യാർത്ഥിനി തിരുവല്ല സ്വദേശിനി അപർണ അനിൽനായർ അർഹയായി.

ദുബായ്: ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡിന് മലയാളി സ്കൂൾ അർഹയായി. തിരുവല്ല സ്വദേശിനി അപർണ അനിൽ നായരാണ് അവാർഡിന് അർഹയായത്. ഏറ്റവും മികച്ച വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന പുരസ്കാരമാണ് ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡ്. രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ പുരസ്കാരമാണിത്. അൽഐൻ ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അപർണ.


പഠനത്തിനൊപ്പം പാഠ്യതരത്തിൽ തിളങ്ങുന്ന വിദ്യാർത്ഥികൾക്കാണ് ഈ പുരസ്കാരം ലഭിക്കുക. പരീക്ഷയിലെ മാർക്ക്, പരിസ്ഥിതി പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങൾ പരിഗണിച്ചു. പുരസ്കാരത്തിന് അർഹരാകുന്നവർക്ക് രാജ്യത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിനു സ്‌കോളർഷിപ്പും ലഭിക്കും.

എൻഎസ്എസ് അൽഐൻ കമ്മിറ്റി പ്രസിഡൻ്റും ഫാർമസിസ്റ്റുമായ അനിൽ വി. നായരുടെയും അൽഐൻ സെഹയിൽ നഴ്സായ അഞ്ജലി വിധുധാസിൻ്റെയും മകളാണ് അപർണ. തിരുവല്ല പാലിയേക്കര സ്വദേശികളാണ്. ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി അരവിന്ദ് അനിൽ നായരാണ് സഹോദരൻ. പാലിയേക്കര അനുഗ്രഹത്തിൽ മുൻ മുനിസിപ്പൽ കൗൺസിലർ പരേതനായ വേലുക്കുട്ടൻ നായരുടെയും മുൻ ഹെഡ്മിസ്ട്രസ് സുഭദ്രാമ്മയുടെയും ചെറുമകളാണ്.

മികച്ച സ്കൂളിനുള്ള പുരസ്കാരം ഷാർജ ജെംസ് മില്ലേനിയം സ്കൂൾ സ്വന്തമാക്കി. ദേശീയതലത്തിലും രാജ്യാന്തര തലത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വ്യക്തികൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവർക്കാണ് അവാർഡുകൾ ലഭിക്കുക.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: