തൃശൂര്‍: മേളപ്രേമികളെ ത്രസിപ്പിച്ച കേളത്ത് അരവിന്ദാക്ഷൻ മാരാര്‍ (83) അന്തരിച്ചു. നാലു പതിറ്റാണ്ട് തൃശൂർ പൂരത്തിന്‍റെ പ്രധാന ഭാഗമായിരുന്നു കേളത്ത് അരവിന്ദാക്ഷൻ മാരാര്‍. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഇലഞ്ഞിത്തറ മേളത്തിൽ ദീർഘകാലം പെരുവനത്തിന്‍റെ വലം തലയായി നിന്നു. അച്‌ഛൻ മാക്കോത്ത് ശങ്കരൻ കുട്ടി മാരാരായിരുന്നു ഗുരു. പതിനാറാം വയസ്സിൽ തൃശൂർ പൂരത്തോടൊപ്പമുള്ള പ്രയാണം ആരംഭിച്ചു. എൺപതാം വയസ്സിൽ വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളാൽ തൃശൂര്‍ പൂരത്തിലെ മേളത്തില്‍ നിന്നും സ്വയം പിന്‍വാങ്ങി. അവിവാഹിതനായിരുന്നു.

