യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ നിർബന്ധമാക്കി. അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് കടിഞ്ഞാണിടാൻ വേണ്ടിയാണ് ഗതാഗത വകുപ്പ് ഈ നിയമം കൊണ്ട് വരുന്നത്. മാർച്ച് 31 നു മുൻപ് എല്ലാ യൂസ്ഡ് കാർ ഷോറൂമുകളും ഓതറൈസേഷൻ നേടണം. അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തി. അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ വാങ്ങരുതെന്ന് ഗതാഗത വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
യൂസ്ഡ് അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് കാർ വിൽപനയുടെ ജിഎസ്ടി ഉയർന്നതാൻ കേന്ദ്ര സർക്കാർ ശിപാർശ ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ ഈ തീരുമാനം രാജ്യത്തെ യൂസ്ഡ് കാർ ബിസിനസിൽ ക്രമരഹിതമായ ഘടന സൃഷ്ടിക്കുമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡിസംബർ 21 ന് രാജസ്ഥാനിലെ ജയ്‌സാൽമറിൽ നടന്ന 55-ാമത് ജിഎസ്ടി കോൺഫറൻസ് യോഗത്തിലാണ് ജിഎസ്ടി ഭേദഗതികൾ ചർച്ച ചെയ്തത്.
ഇതിന് അനുസരിച്ച് യൂസ്ഡ് കാർ വിൽക്കുന്നതിനുള്ള ജിഎസ്ടി 12 മുതൽ 18 എണ്ണം ഉയർത്തി. യൂസ്ഡ് കാർ വിൽപ്പനക്കായി രജിസ്റ്റർ ചെയ്ത ഡീലർമാരെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക. 1200 സിസി വരെ എഞ്ചിനുകളുള്ള വാഹനങ്ങൾ വിൽക്കുമ്പോഴാണ് ഈ മാറ്റം ബാധകമാവുക.
