എറണാകുളം: മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ പിക്കാസ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വിടാക്കുഴ കോളപ്പാത്ത് വീട്ടിൽ സുനിൽ (45) ആണ് കൊല്ലപ്പെട്ടത്. കളമശ്ശേരിയിൽ സുഹൃത്തുക്കളായ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ പ്രതി അയ്യപ്പൻ സുനിലിനെ പിക്കാസ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അയ്യപ്പനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
പ്രതി അയ്യപ്പനും മരിച്ച സുനിലും സുഹൃത്തുക്കളാണ്. ഇരുവരും സുനിലിന്റെ വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടയിൽ അയ്യപ്പനെ വിളിക്കാൻ വന്ന മകനെ സുനിൽ ഉപദ്രവിച്ചു. ഇത് കണ്ടുകൊണ്ട് വന്ന അയ്യപ്പൻ സുനിലിനെ പിക്കാസ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

