ആലപ്പുഴ: മദ്യപാനത്തിനിടെയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ചെങ്ങന്നൂർ സ്വദേശി സജീവിനെയാണ് സുഹൃത്തുക്കൾ അടിച്ചുകൊന്നത്. കേസിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മർദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ സുഹൃത്തുക്കൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് വച്ചായിരുന്നു സംഭവം. സംഭവത്തിന്റെ പേരില്‍ നങ്ങ്യാര്‍കുളങ്ങര തുണ്ടില്‍ വീട്ടില്‍ പ്രവീണ്‍ (27), അരുണ്‍ ഭവനത്തില്‍ അരുണ്‍ (33), ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ മനോജ് ഭവനത്തില്‍ മനോജ് (33) എന്നിവരെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
