Headlines

വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം തട്ടിയെടുത്തു അർജുൻ ആയങ്കി അറസ്റ്റിൽ

പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ അർജുൻ ആയങ്കി പിടിയിൽ. പുനെയിൽ നിന്ന് മീനാക്ഷിപുരം പോലീസാണ് അർജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. ഇന്ന് പുലർച്ചെ നാല് മണിക്ക് പൂനെയിൽ നിന്ന് അന്വേഷണ സംഘം ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. മീനാക്ഷിപുരത്തുള്ള വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണവും പണവും കവർന്നെന്നാണ് കേസ്.

അനീസ് എന്ന ഇയാളുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാർച്ച് 26നാണ് തൃശ്ശൂരിലേക്ക് വരുന്ന സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. കേസുമായി ബന്ധപ്പെട്ട ബ്രാഞ്ച് സെക്രട്ടറി 11 സിപിഐഎം നേതാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ മുഖ്യസൂത്രധാരൻ അർജുൻ ആണെന്നാണ് പൊലീസ് പറയുന്നത്.

എഴുപത്തി അഞ്ച് പവൻ സ്വർണം, ഇരുപത്തി മൂവായിരം രൂപ, മൊബൈൽ ഫോൺ വ്യാപാരിയിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടു. കവർച്ചയ്ക്ക് ശേഷം സംഘം സ്വർണം വീതം വെച്ച് വ്യതസ്ത വഴികളിലൂടെ രക്ഷപ്പെടുകയും ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: