ജമ്മു കശ്മീർ പൂഞ്ച് ജില്ലയിലെ സിന്ധാര ആഖലയിൽ നാല് പാക് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. സുരക്ഷാ സേന നടത്തിയ സംയുക്ത ഓപറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.
മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി 11.30ഓടെ സൈന്യവും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടായി. സൈന്യം ഡ്രോണുകളും രാത്രി നിരീക്ഷണത്തിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇന്ന് പുലർച്ചെയോടെ രൂക്ഷമായ വെടിവെപ്പുണ്ടായി. തുടർന്നാണ് നാല് ഭീകരരെയും വധിച്ചത്. ഇവരിൽ നിന്ന് നാല് എ.കെ-47 തോക്കുകൾ, രണ്ട് പിസ്റ്റളുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഭീകരാക്രമണ ശ്രമമാണ് തകർത്തതെന്നും മേഖലയിൽ നിരീക്ഷണം തുടരുകയാണെന്നും സൈന്യം അറിയിച്ചു.
ജമ്മു കാശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു ;ആയുധങ്ങൾ പിടിച്ചെടുത്തു
