Headlines

സെനറ്റിലേക്ക് നിർദ്ദേശിച്ച എബിവിപി പ്രവർത്തകൻ അറസ്റ്റിലായ സംഭവം; ഗവർണർ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണം : എഐഎസ്എഫ്


തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവ്വകലാശാല സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്ത എബിവിപി നേതാവിനെ ക്രിമിനൽ കേസ്സിൽ അറസ്റ്റ് ചെയ്ത സംഭവം ഗൗരവ്വതരമാണ്.

സർവ്വകലാശാലകളെ വർഗീയ ക്രിമിനൽവത്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചാൻസലർ പദവി ഉപയോഗിച്ച് ഇത്തരം ക്രിമിനലുകളെ ഗവർണർ സർവ്വകലാശാലയിൽ അനധികൃതമായി നിയമിക്കുവാൻ ശ്രമിച്ചത്.

ഇത്തരത്തിൽ സർവ്വകലാശാലകളെ മലീമസമാക്കുവാനുള്ള ശ്രമങ്ങളിൽ നിന്നും ചാൻസലർ പിൻമാറണമെന്നും ഇത്തരം ക്രിമിനലുകളെ നിർദ്ദേശിച്ച അദ്ദേഹം വിദ്യാർത്ഥി – പൊതു സമൂഹങ്ങളോട് മാപ്പ് പറയണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ആർ എസ്സ് രാഹുൽ രാജും സെക്രട്ടറി പി കബീറും ആവശ്യപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: