Headlines

വീണ്ടുമൊരു വിവാഹം കഴിക്കണമെന്നും ഒരു കുടുംബം വേണമെന്നും താൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന്  ആര്യ ബഡായ്

വീണ്ടുമൊരു വിവാഹം കഴിക്കണമെന്നും ഒരു കുടുംബം വേണമെന്നും താൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് മൂവി വേൾ‍ഡ് മീഡിയയ്‍ക്ക് നൽകിയ അഭിമുഖത്തിൽ ആര്യ ബഡായ്. ഒരാളെ പ്രണയിച്ചാൽ വല്ലാതെ കമ്മിറ്റ്മെന്റ് കാണിക്കുന്ന ആളാണ് താനെന്നും പ്രണയത്തിൽ താൻ വല്ലാതെ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടു തന്നെ പല അബദ്ധങ്ങളും പറ്റിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു.


”ഒരാളുമായി കമ്മിറ്റ് ചെയ്താൽ എന്റെ 200 ശതമാനം കൊടുക്കുന്ന ആളാണ്. 90 ശതമാനം ഞാനിട്ടാൽ പത്ത് ശതമാനമിട്ട് ബാലൻസ് ചെയ്യാൻ പറ്റുന്ന കംപാനിയൻ ആയിരിക്കണം. ഇതുവരെ എനിക്കങ്ങനെ ഒരു കംപാനിയനെ കിട്ടിയിട്ടില്ല. റിലേഷൻഷിപ്പിന്റെ കാര്യത്തിൽ ഞാനൊരു വിഡ്ഢി ആണെന്ന് തോന്നാറുണ്ട്. ആളുകളെ അന്ധമായി വിശ്വസിക്കും. എന്റെ ഭാഗത്തു നിന്നുള്ള ഇമോഷണൽ ഇൻവെസ്റ്റ്മെന്റ് കൂടുതലാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങളാണ് എന്നെ എപ്പോഴും കുഴിയിൽ ചാടിക്കുന്നത്. ഇത്രയൊക്കെ ചെയ്യുമ്പോൾ നമ്മുടെ പ്രതീക്ഷയും കൂടുതലായിരിക്കും. റിലേഷൻഷിപ്പ് എന്ന സങ്കൽപ്പം എനിക്ക് മടുത്തു. ഒരാളോട് അടുപ്പം തോന്നി, പ്രേമിച്ച് പിന്നെ ലിവിംഗ് ടുഗെദർ ട്രെെ ചെയ്ത് നോക്കാനൊക്കെ ഇനി സമയമില്ല. അതൊക്കെ എനിക്ക് മടുത്തു”, ആര്യ പറ‍ഞ്ഞു.

അതേസമയം വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാൻ തനിക്കിപ്പോൾ ആഗ്രഹമുണ്ടെന്നും ആര്യ പറയുന്നു. ”സെറ്റിൽ ഡൗൺ ചെയ്യാൻ സമയമായി എന്ന് തോന്നുന്നുണ്ട്. രണ്ടു വർഷത്തോളമായി എന്റെ മനസിൽ ഈ ആഗ്രഹം ഉണ്ട്. ജോലി ചെയ്ത് മടുത്ത് വീട്ടിൽ വരുമ്പോൾ ഒരു ചായ ഉണ്ടാക്കി ഒന്നിച്ചിരുന്ന് കുടിക്കാനും അന്ന് സംഭവിച്ച കാര്യങ്ങൾ പരസ്പരം പങ്കുവെയ്ക്കാനുമൊക്കെ എനിക്കൊപ്പം ഒരാൾ വേണമെന്ന് തോന്നിയിട്ടുണ്ട്. കരയുമ്പോൾ തോൾ ചാരാനും ഒരാൾ വേണം”, ആര്യ പറഞ്ഞു. ചിലപ്പോൾ ഡിവോഴ്സ് മാട്രിമോണിയിൽ കൊടുത്താലോ എന്നുവരെ താൻ ആലോചിക്കാറുണ്ടെന്നും ആര്യ കൂട്ടിച്ചേർത്തു.

അമ്മ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് മകളോട് ചോദിക്കാറുണ്ടെന്നും ”സൂപ്പറായിരിക്കും” എന്നാണ് അവൾ പറയാറെന്നും ആര്യ പറഞ്ഞു. ”അവളുടെ പപ്പ ഇന്ന് ഒരു ഹാപ്പി സ്പേസിലാണെന്ന് അവൾക്കറിയാം. പപ്പയുടെ കല്യാണം കഴിഞ്ഞു, ഭാര്യയും കുഞ്ഞുമുണ്ടെന്ന് അവൾ മനസിലാക്കുന്നു. അതുപോലെ അമ്മയും ജീവിക്കണമെന്ന് അവൾക്ക് ആഗ്രഹമുണ്ട്. അതുപോലെ തന്നെ എന്റെ അനിയത്തിയും അനിയത്തിയുടെ ഭർത്താവുമെല്ലാം ഞാനൊരു വിവാഹം കഴിക്കാൻ ആഗ്രഹിക്കുണ്ട്”, ആര്യ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: