2025 ലെ പുരുഷ ഏഷ്യാ കപ്പിൽ പങ്കെടുക്കുന്ന കളിക്കാരുടെ പട്ടിക ബിസിസിഐ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിലുണ്ട്. സഞ്ജു ഓപ്പണറാകുമെന്നാണ് റിപ്പോർട്ടുകൾ. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ. സെപ്റ്റംബർ 9 ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിനുള്ള 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചതോടെ, ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ടീമിൽ ഇടം നേടി. ചീഫ് സെലക്ടർ അജിത് അഗാർക്കറും ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം.
ജസ്പ്രീത് ബുംറയും ടീമിലുണ്ട്. എന്നാൽ ശ്രേയസ് അയ്യർ, യശസ്വി ജയ്‌സ്വാൾ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചില്ല. സൂര്യ കുമാർ യാദവ്, ശുഭ്മാൻ ഗിൽ , അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് സിംഗ് റാണ എന്നിവരാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്.
