ന്യൂഡല്‍ഹി: മികച്ച മലയാള ചിത്രത്തിനുള്ള 2002ലെ ദേശീയ പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയ്ക്ക്. സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് സലീല്‍ ചൗധരിക്കു മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടി.
ആട്ടമാണ് മികച്ച ചിത്രം. ആട്ടത്തിന്‍റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. എഡിറ്റിങ്ങിനുള്ള പുരസ്‌കാരവും ആട്ടത്തിനാണ്.
ഹിന്ദി ചിത്രമായ ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് ബാജ് പേയ് പ്രത്യേക ജൂറി പരാമര്‍ശം നേടി. പൊന്ന്യന്‍ സെല്‍വന്‍ ഒന്നാം ഭാഗമാണ് മികച്ച തമിഴ് ചിത്രം.

