പത്തനംതിട്ട: ആശുപത്രിയ്ക്കുള്ളിൽ കടന്ന് പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ പെൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം.ആശുപത്രിയിൽ പ്രസവിച്ച് കിടന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശിനി സ്നേഹക്ക് നേരയാണ് വധശ്രമമുണ്ടായത്.
നഴ്സിന്റെ വസ്ത്രം ധരിച്ചെത്തിയ അനുഷ എന്ന യുവതി ഇഞ്ചക്ഷൻ നൽകി കൊല്ലാൻ ശ്രമിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിലുള്ളത്. ഇതേ തുടർന്ന് പ്രസവിച്ചു കിടന്ന സ്ത്രീയ്ക്ക് ഹൃദയാഘാതം ഉണ്ടായി.സ്നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതി അനുഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്നേഹയുടെ ഭർത്താവിന്റെ പെൺസുഹൃത്താണ് അനുഷയെന്നാണ് പൊലീസ് പറയുന്നത്