Headlines

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; കൊച്ചിയിൽ രണ്ട് പേർ പൊലീസ് പിടിയിൽ

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പനങ്ങാട് സ്വദേശി മഹേഷ്, നെട്ടൂർ സ്വദേശി അഫ്സൽ എന്നിവരാണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു പ്രതികൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.

ക്ഷേത്രോത്സവം കഴിഞ്ഞ് രാത്രി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ശ്രമിച്ചത്. ബൈക്കിൽ ലിഫ്റ്റ് നൽകി കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. അരൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് കുണ്ടന്നൂരിൽ നിന്നാണ് പ്രതികൾ ലിഫ്റ്റ് നൽകിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: