തൃശൂർ: കരിക്കെന്ന വ്യാജേന സ്പിരിറ്റ് കടത്താൻ ശ്രമിച്ച സംഘം എക്‌സൈസ് പിടിയിൽ. പ്രതികൾ 50 കന്നാസ് സ്പിരിറ്റാണ് പിക്കപ്പ് വാനിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. പാലിയേക്കര ടോൾപാസയ്‌ക്ക് സമീപം നടന്ന വാഹന പരിശോധനയാണ് പ്രതികൾ വലയിലാക്കാൻ കാരണം.
പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ, മധുര സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്‌നാട്ടിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം കുടുങ്ങിയത്. 35 ലിറ്റർ വീതമുള്ള 50 കന്നാസ് സ്പിരിറ്റാണ് പിടിച്ചതെന്ന് എക്‌സൈസ് അറിയിച്ചു. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവറടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് കമ്മീഷണർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്
