Headlines

ബ്ലൂടൂത്ത് ഹെഡ്സെറ്റ് ചാർജറിൽ സ്വർണം കടത്താൻ ശ്രമം; നാഗർകോവിൽ സ്വദേശിയെ കസ്റ്റംസ് പിടികൂടി

തിരുവനന്തപുരം: ബ്ലൂടൂത്ത് ഹെഡ്സെറ്റിന്റെ ചാർജറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപയുടെ സ്വർണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻലസ് പിടികൂടി. ഈ രീതിയിൽ സ്വർണം കടത്തുന്നത് ഇവിടെ ആദ്യമാണ്. ഷാർജയിൽ നിന്നെത്തിയ നാഗർകോവിൽ സ്വദേശിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.

ആദ്യ പരിശോധന കടന്നു പോയെങ്കിലും എക്സിറ്റ് ഗേറ്റിനു സമീപത്തെ അവസാന എക്സറേ പരിശോധനയിലാണു സ്വർണം കണ്ടെത്തിയത്. രണ്ട് സ്വർണക്കട്ടികൾ ചാർജിങ് യൂണിറ്റിലും 4 സ്വർണ നാണയങ്ങൾ ബാഗിനുള്ളിലുമായിരുന്നു. സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് ബാഗ് കൊണ്ടുവന്നതെന്നാണു പിടിയിലായ ആളിന്റെ മൊഴി. ഇയാളെ സ്വീകരിക്കാൻ എത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കസ്റ്റംസ് എയർ ഇന്റലിജൻസ് അസി.കമ്മിഷണർ എ.എം നന്ദകുമാറിന്റെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: