തിരുവനന്തപുരം: തിമിംഗല ഛർദി(ആംപർഗ്രിസ്) കടത്താൻ ശ്രമിച്ച ആറംഗ സംഘത്തെ പൊലീസ് പിടികൂടി. കന്യാകുമാരിയിലെ മാർത്താണ്ഡത്തുവച്ചാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 35 കോടി വിലമതിക്കുന്ന 36 കിലോ തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്.
സമീപത്തെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ആറംഗ സംഘത്തെ സംശയാസ്പദമായ നിലയിൽ കണ്ടതായി നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് 36 കിലോ തിമിംഗല ഛർദി പിടിയിലായത്. കേരള രജിസ്ട്രേഷൻ ഇന്നോവ കാറിലായിരുന്നു സംഘമുണ്ടായിരുന്നത്.
വിൽപനയ്ക്കായി കൊണ്ടുവന്ന ആംപർഗ്രിസുമായി തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ(46), കൊല്ലം സ്വദേശി നൈജു(39), ജയൻ(41), നെയ്യാറ്റിൻകര സ്വദേശി ദിലീപ്(26), വെള്ളറട സ്വദേശി ബാലകൃഷ്ണൻ(61), ഒറ്റപ്പാലം സ്വദേശി വീരൻ(50) എന്നിവരെയാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്
