എറണാകുളം: സ്പാനറിന്റെയും ട്രിമ്മറിന്റെയും ഇടയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം. മസ്‌കറ്റിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും 24 ലക്ഷം രൂപയുടെ 454 ഗ്രാം സ്വർണമാണ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് കസ്റ്റംസ് യാത്രക്കാരനെ പരിശോധിച്ചത്. തുടർന്ന് ഇയാളുടെ സാധനങ്ങൾ പൊട്ടിച്ച് നോക്കിയപ്പോഴായിരുന്നു സ്പാനറിനും ട്രിമ്മറിനുമിടയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്
