പൊന്നാനി : കോയസ്സന്റകത്ത് ആസിബ് എന്ന ആസിഫ്(36) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച അര്‍ദ്ധരാത്രി 12മണിക്കാണ് സംഭവം._
മഹാരാഷ്ട്ര സ്വദേശി മനോജ് സേട്ടുവിന്റെ ഉടമസ്ഥതയിലുള്ള എം.എന്‍ സ്വര്‍ണ്ണ വ്യാപാര കേന്ദ്രത്തിലാണ് മോഷണ ശ്രമം നടന്നത്._
ലോക്കറില്‍ ഒരു കിലോ സ്വര്‍ണമുണ്ടായിരുന്നെങ്കിലും ഇത് നഷ്ടപ്പെട്ടിട്ടില്ല.
കല്‍പ്പണിക്കാരനായ ആസിബ് കുറി നടത്തി പൊളിഞ്ഞതിനെത്തുടര്‍ന്ന് ഒരു ലക്ഷം രൂപയോളം കട ബാധ്യതയുണ്ടായിരുന്നു വ്യാഴാഴ്ച പകല്‍ മകളുടെ സ്വര്‍ണം വില്‍ക്കാന്‍ മോഷണം നടന്ന ഷോപ്പിലെത്തിയ പ്രതി കടയില്‍ പണം ഉണ്ടെന്ന് മനസിലാക്കി രാത്രിയില്‍ എത്തി ജനല്‍ ഇളക്കി കടക്കകത്ത് കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു._
തുടര്‍ന്ന് ഷെല്‍ഫ് തുറന്നെങ്കിലും പണം ലഭിച്ചില്ല. ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും, ഇത് തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സി.സി.ടി.വി നശിപ്പിച്ചത്. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് എടുക്കാത്തതിനാല്‍ പ്രതിയുടെ ദൃശ്യം പൊലീസിന് ലഭിച്ചു.
ഇതോടെയാണ് പ്രതി വലയിലാക്കുന്നത്

