മുംബൈ: ഈന്തപ്പഴത്തിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തലൂടെ കടത്താൻ ശ്രമിച്ച 1.72 കോടിയുടെ 2.99 കിലോ സ്വർണമാണ് അഞ്ച് വ്യത്യസ്ത കേസുകളിലായി പിടികൂടിയത്. വസ്ത്രത്തിലും ഈന്തപ്പഴത്തിലും ആണ് പ്രതി സ്വർണം കടത്താൻ ശ്രമിച്ചത്.
അതേസമയം മാർച്ച് 10 മുതൽ 12 വരെ മുംബൈ വിമാനത്താവളത്തിൽ നിന്ന് എട്ട് വ്യത്യസ്ത കേസുകളിലായി 2.35 കോടി വിലമതിക്കുന്ന കള്ളക്കടത്ത് സ്വർണം കസ്റ്റംസ് പിടികൂടി. കൂടാതെ അനധികൃതമായി കടത്താൻ ശ്രമിച്ച മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. 13 ലാപ്‌ടോപ്പുകൾ, 3 ഐഫോൺ, 33 സാംസംഗ് ഫോണുകൾ എന്നിവയാണ പിടികൂടിയത്.

