നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല; ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് താരം
നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല. മരണവാർത്ത വ്യാജമെന്നും അതിന് പിന്നിൽ താൻ തന്നെയായിരുന്നെന്നും വ്യക്തമാക്കി താരം രംഗത്ത് വന്നു. അർബുദ രോഗത്തിനെതിരായ ബോധവൽക്കരണത്തിനാണ് വ്യാജമരണവാർത്ത സൃഷ്ടിച്ചതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ താരം പറയുന്നു. വേദനിപ്പിച്ചതിന് താരം മാപ്പ് ചോദിക്കുന്നുമുണ്ട്. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ അറിയിച്ചത്. ”എല്ലാവർക്കും നമസ്‌കാരം, ഞാൻ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ…

