Headlines

kerala14.in

ആലുവ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ

ആലുവ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസി ലെ പ്രതി റിമാൻഡിൽ. പോലീസ് പിടികൂടിയ ജാർഖണ്ട് ജെസ്പൂർ സ്വദേശി സുരേഷ് കുമാർ (42) നെയാണ് കോടതി റിമാന്റ് ചെയ്തത്. സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേഷിനാണ് അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് എഴു മണിയോടെ ആലുവ പെരിയാർ നഗർ റസിഡൻസിയിൽ ബഹളം വയ്ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം അവിടെയെത്തുകയായിരുന്നു. പോലീസെത്തുമ്പോൾ ഇയാൾ അക്രമാസക്തനായി നിൽക്കുകയായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കല്ലിന് ചെവിയുടെ ഭാഗത്ത് ഇടിക്കുകയായിരുന്നു….

Read More



പാലോട് ബിവറേജസ് ഔട്ട്ലെറ്റിൻ്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതികൾ പിടിയിൽ.

പാലോട് ബിവറേജസ് ഔട്ട്ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതികൾ പിടിയിൽ.സജീർ, വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. മോഷണ കേസിൽ ജയിലിൽ നിന്നും ഇറങ്ങിയ പ്രതികൾ പാലോടിലെ ബിവറേജസ് ഔട്ട് ലെറ്റിൽ കയറി മോഷണം നടത്തുകയായിരുന്നു. മദ്യം മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിയുന്നത് കണ്ട മോഷ്ടാക്കൾ സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററുമടക്കം അടിച്ചുമാറ്റുകയായിരുന്നു. ഔട്ട് ലെറ്റിൽനിന്നും വിലകൂടി മദ്യം ഉൾപ്പെടെയാണ് മോഷ്‌ടിച്ചത്‌. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദേശ മദ്യ ഷോപ്പിലാണ് കഴിഞ്ഞ…

Read More

പഴയതുപോലെ അപേക്ഷിച്ചാൽ ഇനി ലൈസൻസ് കിട്ടില്ല

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന ഫോം നമ്പർ. IA യിലാണ് മാറ്റം വന്നിരിക്കുന്നത്. 2021 മാര്‍ച്ച് 31ലെ GSR 240 (E) വിജ്ഞാപനം അനുസരിച്ച് പ്രകാരം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ…

Read More

ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കുമളി സ്വദേശി പിടിയിൽ

കട്ടപ്പന(ഇടുക്കി): ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. കുമളി മുരിക്കടി പൂവത്തുംതൊട്ടിയില്‍ സജോ കുര്യാക്കോസ്(43) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുമളിയില്‍ നിന്ന് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന ബസിൽ വച്ച് ഇയാൾ യുവതിയോട് മോശമായി പെരുമാറിയത്. യുവതി പ്രതികരിച്ചതോടെ ബസ് വണ്ടന്‍മേട് പോലീസ് സ്റ്റേഷനില്‍ നിര്‍ത്തി പ്രതിയെ കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

കൽപ്പറ്റ: വയനാട് ജില്ലയിലെ കൽപ്പറ്റയ്ക്കടുത്ത് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പിടിയിലായി. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആണ് അദ്ധ്യാപകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. മലപ്പുറം പുളിയക്കോട് മുണ്ടംപറമ്പ് കാവുങ്ങല്‍കണ്ടി അബ്ദുല്‍ ഹക്കീമിനെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മതവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍തഥിയാണ് ഇയാള്‍ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്.

Read More

‘തമിഴക വെട്രി കഴകം’ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് വിജയ്

ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിക്ക് പേരിട്ടു. തമിഴക വെട്രി കഴകം എന്ന പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി ഉള്ളതാണ്. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. തുടർന്ന് പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ ഉടനീളം ആൾബലമുള്ള…

Read More

മാനന്തവാടി നഗരത്തിൽ ഭീതി പടർത്തിയ കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടും

മാനന്തവാടി : മാനന്തവാടി നഗരത്തെ ഭീതിയിലാഴ്ത്തി കാട്ടാന വിളയാട്ടം തുടരുകയാണ്. ജനങ്ങൾക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലിറങ്ങിയ ആനയെ മയക്കുവെടി വെച്ച് കാട്ടിലേക്ക് അയക്കുകയാണ് പോംവഴിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്. അതിനാൽ മയക്കുവെടി വെക്കൽ സാധ്യമല്ല. മയക്ക് വെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.കർണാടകത്തിലെ വേലൂർ…

Read More

1896 മുതലുള്ള പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പഴയ പാഠപുസ്‌തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതലുള്ള പാഠപുസ്‌തകങ്ങൾ ആണ് ഇനി ഒറ്റ ക്ലിക്കിൽ ലഭ്യമാവുന്നത്. പണ്ട് പഠിച്ച പുസ്തകങ്ങൾ ഒരു നോക്ക് കൂടി കാണാൻ കൊതിച്ച ആളുകൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് വിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ചത്. വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തത്. ‘സ്കൂൾ പഠനകാലത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങൾ. മിക്കവരുടെയും പക്കൽ അന്ന് പഠിച്ചിരുന്ന പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. ആ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ ഒന്ന്…

Read More

നടി പൂനം പാണ്ഡെ അന്തരിച്ചു

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ(32) അന്തരിച്ചു. ഫെബ്രുവരി ഒന്നിനായിരുന്നു അന്ത്യം. സെർവിക്കൽ കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു താരം. വെള്ളിയാഴ്ച( ഫെബ്രുവരി രണ്ട്)പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മരണവിവരം കുടുംബം അറിയിച്ചത്. നടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട് കാൺപൂരിലെ നടിയുടെ വസതിയിൽവെച്ച് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം. ‘ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വേദനയേറിയെ പ്രഭാതമാണ് ഇന്ന്. സെർവിക്കൽ കാൻസർ ബാധയെ തുടർന്ന് പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടമായി. പരിശുദ്ധമായ സ്നേഹത്തോടെയും കരുണയോടെയുമാണ് പൂനം…

Read More

വാട്ടര്‍ അതോറിറ്റി എല്‍ഡി ക്ലര്‍ക്ക്, അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണം: ഹൈക്കോടതി

കൊച്ചി: വാട്ടർ അതോറിറ്റിയിലെ എൽഡി ക്ലർക്ക് നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്ന് വിജ്ഞാപനത്തിൽ പറഞ്ഞതിനേക്കാൾ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ ഒരു മാസത്തെ സമയമാണ് ഡിവിഷൻ ബെഞ്ച് അനുവദിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് സി പ്രദീപ് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിജ്ഞാപനം വന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial