ചിറയിൻകീഴ് :കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷൻ സംസ്ഥാന സ്ക്കൂൾ കലോൽസവ വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻകുന്നുംപുറംചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ, പ്രേം നസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ അധ്യക്ഷനായി.
കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത സമ്മാന വിതരണം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റ് മനോൻമണി, ഗ്രാമ പഞ്ചായത്ത് അംഗം പി. അനീഷ്, സെക്രട്ടറി ചന്ദ്രാനന്ദൻ സ്വാഗതവും പത്മകുമാർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ കായിക മൽസരങ്ങളും സംഘടിപ്പിച്ചു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ കലാപരിപാടികളും ചിറയിൻകീഴ് ദൃശ്യവേദിയുടെ ഗാനമേളയും നടന്നു.
