വാഹനമിടിച്ച് പരുക്കേറ്റ മുള്ളൻ പന്നിയെ കൊന്ന് കറി വെച്ചു; ആയുർവേദ ഡോക്ടർ അറസ്റ്റിൽ

കൊല്ലം: വണ്ടിയിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ കറിവച്ച സംഭവത്തിൽ ആയുർവേദ ഡോക്ടർ പി- ടിയിൽ. കൊട്ടാരക്കര വാളകം സ്വദേശി ഡോക്ടർ പി ബാജിയാണ് വനംവകുപ്പിൻ്റെ പിടിയിലായത്. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും പിടിച്ചെടുത്തു.

കൊല്ലം വാളകം മേഴ്‌സി ആശുപത്രിക്കു സമീപ- ത്തു വച്ചായിരുന്നു സംഭവം. വെറ്റില വിൽക്കാ- നായി പുലർച്ചെ കൊട്ടാരക്കരയിലേക്കു പോകു- മ്പോഴാണ് ഡോക്ടർ ഓടിച്ച വാഹനം മുള്ളൻപ- ന്നിയെ ഇടിച്ചത്. പുറത്തിറങ്ങിയ ഡോക്ടർ മുള്ളൻപന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ചു.പിന്നീട് കറിവയ്ക്കുകയായിരുന്നു. ഡോക്ടറുടെ വീട്ടിൽ പരിശോധനയ്ക്ക് വനംവകു- പ്പ് ഉദ്യോഗസ്ഥർ എത്തുമ്പോൾ അടുപ്പിൽ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നു. മുള്ളൻ പന്നിയുടെ അവശിഷ്‌ടങ്ങൾ വീട്ടുപരിസരത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.

തുടർന്ന് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്‌ടങ്ങളും വീട്ടുപരിസരത്തു നിന്ന് കണ്ടെത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: