Headlines

സർക്കാറിന് തിരിച്ചടി; ഗവർണർ അയച്ച മൂന്നു ബില്ലുകൾ തടഞ്ഞുവെച്ച് രാഷ്ട്രപതി

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവർണർ രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ച മൂന്നു യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നൽകിയില്ല. ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രമാണ് രാഷ്ട്രപി അംഗീകാരം നൽകിയത്.

മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ (ഭേദഗതി 2) 2022, വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി വിപുലീകരിക്കുന്നതിനുള്ള യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, സർവകലാശാലാ ട്രിബ്യൂണൽ നിയമനം സംബന്ധിച്ച യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2021 എന്നിവയാണ് രാഷ്ട്രപതി അംഗീകാരം നൽകാതെ തടഞ്ഞുവെച്ചത്.

മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് ഗവർണർ തീരുമാനത്തിനായി രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. രാഷ്ട്രപതിയുടെ തീരുമാനം സർക്കാറിന് വലിയ തിരിച്ചടിയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: