മനാമ: സ്വതന്ത്ര സമ്പദ് വ്യവസ്ഥയുളള രാജ്യങ്ങളുടെ പട്ടികയിൽ അറബ് ലോകത്ത് ബഹ്റൈൻ വീണ്ടും ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ 45-ാം സ്ഥാനവും ബഹ്റൈൻ സ്വന്തമാക്കി. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട 165 രാജ്യങ്ങളുടെ പട്ടികയിലാണ് ബഹ്റൈൻ നേട്ടം വ്യക്തമാക്കുന്നത്.
ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 ലെ ഇക്കണോമിക് ഫ്രീഡം ഓഫ് വേൾഡ് റിപ്പോർട്ടിലാണ് അറബ് ലോകത്ത് മികച്ച സ്വതന്ത്ര സമ്പദ് വ്യവസ്ഥയുള്ള രാജ്യമെന്ന സ്ഥാനം ബഹ്റൈൻ നിലനിർത്തിയത്. കഴിഞ്ഞ വർഷവും ഈ അംഗീകാരം ബഹ്റൈൻ നേടിയിരുന്നു.165 രാജ്യങ്ങളുടെ പട്ടികയാണ് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടത്.
വാണിജ്യ സൗഹൃദ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഊന്നൽ നൽകിയതിനാൽ വിദേശികൾക്ക് ഉൾപ്പെടെ രാജ്യത്ത് നിക്ഷേപം നടത്താൻ സാധിക്കുന്നതായി ഇക്കണോമിക് ഫ്രീഡം ഓഫ് വേൾഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫലപ്രദമായ വ്യവസായ സൗഹൃദ ഇക്കോ സിസ്റ്റമാണ് ബഹ്റൈൻ പിൻതുടരുന്നതെന്നും അഞ്ച് പ്രധാന മേഖലകളിൽ മൂന്നെണ്ണത്തിലും ജിസിസിയിൽ ബഹ്റൈൻ ഒന്നാമതെത്തി. രാജ്യത്തെ
സമ്പദ് വ്യവസ്ഥ കൂടുതൽ വികനത്തിലേക്ക് നീങ്ങുന്നതിന്റെ അടയാളമായി കൂടിയാണ് അന്താരാഷ്ട്ര തലത്തിൽ രാജ്യം നേടിയ ബഹുമതി വിലയിരുത്തപ്പെടുന്നത്.
