പത്തനംതിട്ട: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ്സുടമ ഗിരീഷിന് ജാമ്യം. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് പാലായിലെ വീട്ടിൽനിന്ന് ഗിരീഷിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നത്.കോട്ടയത്തെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്ത് എറണാകുളം മരട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി.കഴിഞ്ഞ ദിവസം തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസ് എം.വി.ഡി പിടിച്ചെടുത്ത് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.പൊലീസിൻ്റെ പ്രതികാര നടപടിയാണിതെന്നാണ് കുടുംബത്തിന്റെ ആരോപണം. സർക്കാർ വേട്ടയാടുകയാണെന്ന് ഗിരീഷ് പറയുന്നു. എന്നാൽ, ദീർഘകാലമായുള്ള വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്നാണ് പൊലീസ് വിശദീകരണം.
