Headlines

മനുഷ്യ ജീവന് ആപത്ത് കൊടിയ വിഷം അടങ്ങിയ പഞ്ഞി മിഠായിക്ക് നിരോധനം


മാരകമായ അസുഖങ്ങൾക്ക് വരെ കാരണമാകുന്ന പഞ്ഞി മിഠായിക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട്. വിൽപ്പന നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. പഞ്ഞി മിഠായിയെ ഏറെ ആകർഷകമാക്കാൻ ലെതറിനും തുണിക്കും നിറം പകരാൻ ഉപയോഗിക്കുന്ന റോഡാമൈൻ ബി എന്ന രാസവസ്തു ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.


ക്യാൻസറിന് വരെ കാരണമായേക്കാവുന്ന ഈ രാസവസ്തുവിന്റെ സാന്നിധ്യത്തെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

സാധാരണയായി ബീച്ച്, പാർക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പഞ്ഞി മിഠായി വിതരണ സംഘം ഉള്ളത്. അതുകൊണ്ടുതന്നെ ഇതിന്റെ ഉപഭോക്താക്കൾ കൂടുതലും കുട്ടികളും യുവജനങ്ങളുമാണ്. ഇതിനു മുൻപ് പുതുച്ചേരിയിൽ പഞ്ഞി മിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാടിന്റെ തീരുമാനവും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മിഠായിയുടെ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന റോഡാമൈൻ ബിയുടെ സാന്നിധ്യം കണ്ടെത്തിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: