വിതുരയിൽ തേനീച്ചയുടെ കുത്തേറ്റ് എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.17 പേർ അടങ്ങുന്ന തൊഴിലുറപ്പ് സംഘത്തിനെ ജോലിക്കിടെ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
ഗുരുതമായി പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വിതുര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

