മലപ്പുറം: മലപ്പുറത്ത് ലോറിയില്‍ കടത്തിക്കൊണ്ട് വന്ന 110 കിലോ കഞ്ചാവ് പിടികൂടിയെന്ന് എക്‌സൈസ്. സംഭവത്തില്‍ പാലക്കാട് മേലാര്‍കോട് സ്വദേശികളായ മനാഫ്, കുമാരന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. മലപ്പുറം കുളപ്പുറം എന്ന സ്ഥലത്ത് വച്ച് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തി കൊണ്ട് വന്ന കഞ്ചാവാണ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.

