കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 995 ഗ്രാം സ്വർണവുമായാണ് കണ്ണൂർ സ്വദേശി റഷീദ് പിടിയിലായത്. റിയാദിൽ നിന്നായിരുന്നു റഷീദ് എത്തിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു കിലോയിൽ അധികം വരുന്ന സ്വർണം കസ്റ്റംസ് ഇവിടെ നിന്നും പിടികൂടിയിരുൂന്നു. കാസർകോട് സ്വദേശി ഷഫീക്കിൽ നിന്നാണ് സ്വർണം പിടികൂടിയത്. 62 ലക്ഷം രൂപ വരുന്ന 1041 ഗ്രാം സ്വർണമാണ് പിടികൂടിയതെന്നും കസ്റ്റംസ് അറിയിച്ചു.
