ന്യൂഡൽഹി ; ത്രിപുരയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം . ഉപതിരഞ്ഞെടുപ്പ് നടന്ന ബൊക്‌സാനഗറിലും ധൻപൂരിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം . ബൊക്‌സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിട്ടും കെട്ടിവെച്ച പണം പോലും പാർട്ടി സ്ഥാനാർത്ഥിക്ക് നഷ്ടമായിരുന്നു. ഇത് സിപിഎമ്മിന് വലിയ നാണക്കേടും ഉണ്ടാക്കി. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇത് ചർച്ചയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആവശ്യം.
ബൊക്‌സാനഗറിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിട്ടും കോൺഗ്രസ് പിന്തുണച്ചിട്ടും കെട്ടിവെച്ച പണം പോലും പാർട്ടി സ്ഥാനാർത്ഥിക്ക് നഷ്ടമായിരുന്നു. ബോക്സാനഗർ, ധന്പൂർ സീറ്റുകൾ ബിജെപിക്ക് വൻ ഭൂരിപക്ഷത്തിൽ തിരിച്ചു പിടിക്കുകയും ചെയ്തു .ബിജെപി വോട്ടെടുപ്പ് അട്ടിമറിച്ചുവെന്നാണ് സിപിഎം ആരോപണം.
ത്രിപുരയിലെ രാഷ്‌ട്രീയ വേദിയിൽ തിരിച്ചുവരവ് നടത്താനൊരുങ്ങുന്ന സിപിഐഎം-കോൺഗ്രസ് സഖ്യത്തിന് തിരിച്ചടിയായിരുന്നു ഫലം.ഇടതുമുന്നണി ഉയർത്തിയ ആശങ്കകളെ ഈ ഫലങ്ങൾ ശരിവെക്കുന്നുവെന്നും അവയെ എതിർക്കാനും പുതിയ തെരഞ്ഞെടുപ്പുകൾ കർശനമായ മേൽനോട്ടത്തിൽ നടത്താനുമുള്ള ആവശ്യത്തെ ന്യായീകരിക്കുന്നുവെന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.ബോക്സാനഗർ മണ്ഡലത്തിൽ പോൾ ചെയ്ത 89 ശതമാനം വോട്ടും ധൻപൂർ മണ്ഡലത്തിൽ 71 ശതമാനം വോട്ടും ബിജെപി നേടി.
