തിരുവനന്തപുരം: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. കൊല്ലം പള്ളിമുക്ക് മുണ്ടയ്ക്കൽ മണക്കാട് വയൽമാളിക പുരയിടം വീട്ടിൽ നിന്നും എസ് അമീർ ഷാജഹാൻ (27), ആനക്കള്ളൻ എന്ന പേരില്‍ അറിയപ്പെടുന്ന പള്ളിമുക്ക് മുണ്ടയ്ക്കൽ പാലത്തറ അയത്തിൽ ഫാത്തിമ മൻസിലിൽ നിന്നും വട്ടിയൂർക്കാവ് ഇലിക്കോട് ടി എം വി നഗർ ഹൗസ് നമ്പർ 144ൽ വാടകയ്ക്ക് താമസിക്കുന്ന എൻ സൈദലി (23) എന്നിവരാണ് അറസ്റ്റിൽ ആയത്.
നെടുമങ്ങാട് മഞ്ച സ്വദേശിയായ ഗോകുലിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് 12ന് വെളുപ്പിനാണ് പ്രതികൾ മോഷണം നടത്തിയത്. റൂറൽ എസ്.പി ശിൽപദേവയ്യക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്‌പി ബൈജു കുമാറിന്റെ നേതൃത്വത്തിൽ സി.ഐ ശ്രീകുമാരൻ നായർ, എസ്.ഐമാരായ പ്രദീപ്, ശ്രീലാൽ, ചന്ദ്രശേഖരൻ, സുജിത്ത്, മനോജ്, സി.പി.ഒമാരായ ശ്രീജിത്ത്, അഖിൽകുമാർ, ശരത്ത് ചന്ദ്രൻ, വൈശാഖ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ്
ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
