തലശ്ശേരി : സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിക്കുപിന്നാലെ തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. ദീപ്തി വി.വി, അഖില്‍ ടി.കെ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം.
ഫെബ്രുവരി ഇരുപതാം തിയതി തലശ്ശേരി മണോളിക്കാവില്‍ ബിജെപിയും സിപിഎം തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസ് ഇടപെട്ടിരുന്നു. സ്ഥലത്തെത്തിയ പോലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിക്കണ്ട, കാവില്‍ കയറി കളിച്ചാല്‍ സ്‌റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല’ എന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെത്തുര്‍ന്ന് അവര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഭവം നടന്നതിന്റെ പിറ്റെ ദിവസം കാവിലെത്തിയ പോലീസ് സിപിഎം പ്രവര്‍ത്തകരില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് മടങ്ങുമ്പോള്‍ ഗേറ്റ് പൂട്ടി പോലീസ് വാഹനം തടഞ്ഞ് പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ച് തിരികെ കൊണ്ടുപോവുകയായിരുന്നു.
സംഘര്‍ഷത്തിനുകാരണമായ രണ്ടു സംഭവങ്ങളിലായി സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 82 രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കേസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് രണ്ട് എസ്‌ഐമാരെ സ്ഥലംമാറ്റിയിരിക്കുന്നത്. ദീപ്തിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്കും
അഖിലിനെ കൊളവള്ളൂരിലേക്കുമാണ് സ്ഥലംമാറ്റിയത്.
