ആലപ്പുഴ: വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ ഉന്നയച്ച സാമ്പത്തിക ആരോപണള്‍ക്ക് മറുപടിയുമായി ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ. ടി ജി നന്ദകുമാര്‍ 10 ലക്ഷം രൂപ തന്നെന്ന് സ്ഥിരീകരിച്ച ബിജെപി നേതാവ് ഇത് സ്വന്തം വസ്തു വില്‍ക്കാന്‍ വേണ്ടിയായിരുന്നു എന്നും വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
ബിജെപി നേതാവ് അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിന്റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തൃശൂരില്‍ സ്ഥലം വാങ്ങാനാണ് ശോഭയ്ക്ക് പണം നല്‍കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ ആന്റണിയ്‌ക്കെതിരായ ആരോപണത്തില്‍ ചില ചിത്രങ്ങളും നന്ദകുമാറിനെ അനില്‍ ആന്റണി വിളിച്ചെന്ന് അവകാശപ്പെടുന്ന ഫോണ്‍ നമ്പറുകളുമാണ് പുറത്തുവിട്ടത്.
സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞാണ് ശോഭ സുരേന്ദ്രന്‍ തന്നെ സമീപിച്ചത്. പണം കടം വേണമെന്നായിരുന്നു ആവശ്യം. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ തൃശൂരില്‍ സ്വന്തം പേരിലുള്ള സ്ഥലം ഈടായി തരാമെന്ന് പറഞ്ഞു. അതിന്റെ രേഖ തന്നാണ് പത്ത് ലക്ഷം രൂപ മുന്‍കൂറായി വേണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് 2023 ജനുവരി നാലിന് എസിബിഐ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് ശാഖയിലൂടെ ചെക്ക് വഴി പണം നല്‍കി. കരാറെഴുതിയല്ല പണം നല്‍കിയത്. പിന്നീട് ആ ഭൂമി കാണാനായി ചെന്നപ്പോള്‍ മറ്റ് രണ്ടുപേരോട് കൂടി ഇതേ ഭൂമി കൊടുക്കാമെന്ന് പറഞ്ഞ് നീക്കുപോക്ക് നടത്തിയെന്ന് അറിഞ്ഞു. അന്നുതൊട്ട് പണം തിരിച്ചുതരാന്‍ പലതവണ പറഞ്ഞെങ്കിലും പിന്നീട് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം.

