Headlines

മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍ (77)അന്തരിച്ചു.രാവിലെ 8.10 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവിവാഹിതനാണ്.

നടുവിൽ വീട്ടിൽ കൃഷ്ണൻ നായരുടെയും കുളങ്ങരയത്ത് കല്ല്യാണി അമ്മയുടെയും മകനായി 1946-ഡിസംബർ 9 ന് കണ്ണൂർ ജില്ലയിലെ മണത്തണ ഗ്രാമത്തിലാണ് മുകുന്ദൻ ജനിച്ചത്.

1991–2007 കാലയളവിൽ ബിജെപി കേരള സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായും
1988-1995 ൽ ജന്മഭൂമി പത്രത്തിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തും
2005 മുതൽ 2007 വരെ ബിജെപി ദക്ഷിണ ക്ഷേത്രീയ സംഗദന മന്ത്രി (ബിജെപി ദക്ഷിണേന്ത്യ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി) എന്നീ ചുമതലകൾ നിറവേറ്റി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: