കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രൻ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. . പ്രതികളുടെ വാദം തള്ളിയ കോടതി ഈ മാസം 25-ന് ആറുപ്രതികളും ഹാജരാകണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ വിടുതൽ ഹർജിയും അന്ന് പരിഗണിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം നൽകാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കേസ്. സുന്ദരി തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി. തുടർന്ന് അന്നത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് സുരേന്ദ്രൻ നൽകുന്നവരുടെ വാദം
