ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ(32) അന്തരിച്ചു. ഫെബ്രുവരി ഒന്നിനായിരുന്നു അന്ത്യം. സെർവിക്കൽ കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു താരം. വെള്ളിയാഴ്ച( ഫെബ്രുവരി രണ്ട്)പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മരണവിവരം കുടുംബം അറിയിച്ചത്. നടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്
കാൺപൂരിലെ നടിയുടെ വസതിയിൽവെച്ച് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം. ‘ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വേദനയേറിയെ പ്രഭാതമാണ് ഇന്ന്. സെർവിക്കൽ കാൻസർ ബാധയെ തുടർന്ന് പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടമായി. പരിശുദ്ധമായ സ്നേഹത്തോടെയും കരുണയോടെയുമാണ് പൂനം ഈ ലോകത്തിലെ ഏതൊരു ജീവനേയും നേരിട്ടിട്ടുള്ളത്’, നടിയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പ്രസ്‌താവനയിൽ പറയുന്നു
മോഡലിങ്ങിലൂടെയാണ് പൂനം വെള്ളിത്തിരയിലെത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ സജീവമായിരുന്നു. 2020 സെപ്റ്റംബറിലായിരുന്നു പൂനം പാണ്ഡെയുടെ വിവാഹം. പിന്നീട് ഗാർഹീക പീഡനത്തിന് ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു.
