പുസ്തക ചങ്ങാതിമാർ ജീവിതത്തിന്റെ നേർവഴി കാട്ടുന്നു :രാധാകൃഷ്ണൻ കുന്നുംപുറം



ആറ്റിങ്ങൽ:ജീവിതത്തിന്റെ വഴികളിൽ പുസ്തകങ്ങൾ പ്രിയപ്പെട്ട ചങ്ങാതിമാരാണെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.
അവനവഞ്ചേരി  ഗവൺമെന്റ് ഹൈസ്കൂളിൽ വായന മാസാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സാഹിത്യ സല്ലാപത്തിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഹെഡ്മിസ്ട്രസ് ഇൻ ചാർജ്  ലക്ഷ്മി,സ്റ്റാഫ്‌ സെക്രട്ടറി ലിജിൻ, അധ്യാപകരായ അനിൽകുമാർ, സുജാറാണി, ഷിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നല്ല വായനക്കാരായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വായന ഓരോ വ്യക്തിയിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും നമ്മുടെ സമൂഹത്തിൽ ഒട്ടേറെ തെളിവുകൾ ചൂണ്ടിക്കാണിക്കാനാകും . അതുമായി ബന്ധപ്പെട്ട് പ്രശസ്തരായ പലരുടെയും ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. പുസ്തകങ്ങൾഅവരുടെ ജീവിതന്നെ  സ്വാധീനിച്ചു.   പുസ്തക ചങ്ങാതിമാരെ ആജീവനാന്തം  കൂടെ കൂട്ടേണ്ടതിന്റെ ആവശ്യകത വായനാദിനം ഓർമ്മപ്പെടുത്തുന്നു എന്നദ്ദേഹം പറഞ്ഞു. പരിസ്ഥിതിദിന പ്രവർത്തനങ്ങളുടെ സമ്മാന വിതരണവും നടന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: