വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധ സ്ഥിരീകരിച്ചതിനാൽ കിത്സിക്കുന്നതിനും ആവശ്യമായ ചില രോഗനിർണയ പരിശോധനകൾക്കും വേണ്ടി ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചകായി വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫ്രാൻസിസ് പാപ്പക്ക് ബ്രോങ്കൈറ്റിസ് ബാധിച്ചതായി കണ്ടെത്തിയത്.
ചെറുപ്പത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത ഫ്രാൻസിസ് പാപ്പ വളരെക്കാലമായി ആരോഗ്യപ്രശ്നങ്ങളുമായി പോരാടുകയാണ്. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് പാപ്പയെ ആശുപത്രിയിലെത്തിച്ചത്. ഇന്നും പതിവുപോലെ ഫ്രാൻസിസ് പാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
