ഒന്നര കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി നിഖില അറസ്റ്റിൽ

കണ്ണൂർ: ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിലായി. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി നിഖിലയാണ് എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇരുപത്തൊൻപതുകാരിയായ നിഖില വീടിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

പയ്യന്നൂരിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു നിഖില. ബുള്ളറ്റ് ലേഡി എന്ന് നാട്ടിൽ അറിയപ്പെടുന്ന നിഖില ധാരാളം യാത്രകൾ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നതായി എക്‌സൈസ് പറഞ്ഞു. നിഖിലയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

വീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചെറു പാക്കറ്റുകളിലാക്കി വിൽക്കുകയായിരുന്നു നിഖിലയുടെ രീതി. ഫോൺ കോളുകൾ അടക്കം പരിശോധിച്ച് സംഘത്തിലെ മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: