തിരുവനന്തപുരം: സംസ്ഥാനത്തെ 131 പൊതുമേഖല സ്ഥാപനങ്ങളിൽ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട്. ബജറ്റ് രേഖകൾക്കൊപ്പം നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് ഉള്ളത്. സംസ്ഥാനത്ത പൊതുമേഖല സ്ഥാപനങ്ങളിൽ 59 എണ്ണം നഷ്ടത്തിലാണെന്നും റിപ്പോർട്ട് പറയുന്നു.
കെഎസ്എഫ്ഇയാണ് കൂടുതൽ 2021-22 105.49 കോടിയാണ് ലാഭമെങ്കിൽ2022-23 350.88 കോടിയായാണ് വർധിച്ചത്.കെഎംഎംഎൽ (85.04 കോടി) രണ്ടാം സ്ഥാനത്തും ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (67.91 കോടി) മൂന്നാം സ്ഥാനത്തുമാണ്. മദ്യവിൽപ്പനയിൽ മുന്നിലുണ്ടെങ്കിലും ബിവറേജസ് കോർപ്പറേഷൻ (35.93 കോടി) ലാഭപ്പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
2022-23ൽ ആകെ വിറ്റുവരവ് 40,774.07 കോടി 2021-22 ൽ 37,405 കോടിയായിരുന്നു. വിറ്റുവരവിൽ ഒന്നാം സ്ഥാനത്ത് കെഎസ്ഇബിയും (17,984.58 കോടിയും) രണ്ടാംസ്ഥാനത്ത് കെഎസ്എഫ്ഇയും (4503.78 കോടി) മൂന്നാം സ്ഥാനത്ത് ബിവറേജസ് കോർപറേഷനുമാണ് (3393.77 കോടി). നഷ്‌ടത്തിൽ മുന്നിൽ കെഎസ്ആർടിസിയും (1521.82 കോടി) വാട്ടർ അതോറിറ്റിയും (1312.84 കോടി) ആണ്.
അതേസമയം നികുതി വരുമാനത്തിൽ ബിവറേജസ് കോർപ്പറേഷനാണ് മുന്നിൽ. 16190.07 കോടി രൂപയാണ് ബിവറേജസ് കോർപ്പറേഷൻ ഖജനാവിലെത്തിച്ചത്.
