കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് മോഷണം; അലമാരയിൽ സൂക്ഷിച്ച 35 പവൻ കവർന്നതായി പരാതി


കഴക്കൂട്ടം മേനംകുളത്ത് വീട് കുത്തിത്തുറന്ന് 35 പവൻ സ്വര്‍ണ്ണം കവര്‍ന്നു. വിളയിൽകുളം ശ്യാമിന്‍റെ സൗപർണ്ണിക എന്ന വീട്ടിലാണ് കവർച്ച നടന്നത്. ശ്യാം കുടുംബസമേതം മൂകാംബികയിൽ പോയിരിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ യാത്ര പോയത്. ഇന്നുച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് വീടിന്‍റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്നു അകത്ത് പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണ്ണം നഷ്ടമായെന്ന് കണ്ടെത്തി. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: