Headlines

പുട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം; കവർന്നത് 40 പവൻ

തൃശൂർ: വടക്കാഞ്ചേരി ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. 40 പവൻ സ്വർണാഭരണങ്ങളും പണവും മോഷ്ടാക്കൾ കവർന്നു. വട്ടപറമ്പിൽ കുമ്പിടി വീട്ടിൽ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിൽ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മുസ്തഫയും കുടുംബവും ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് പോയപ്പോഴാണ് കവർച്ച നടന്നത്. ഒക്ടോബർ 14 ന് വീട് പൂട്ടി മണ്ണാർക്കാടുള്ള ബന്ധുവീട്ടിലെക്ക് പോയിരിക്കുകയായിരുന്നു കുടുംബം. ഇന്നു തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. മുഹമ്മദ് മുസ്തഫ ഗൾഫിലായിരുന്നു. ചെറുതുരുത്തി പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: