ഉണക്കാനിട്ട അടക്കകൾ നേരം വെളുക്കുമ്പോഴേക്കും അപ്രതീക്ഷിതമാവും ഒടുവിൽ അടക്ക മോഷ്ടാവ് ചാലിശ്ശേരി പോലീസിന്റെ പിടിയിൽ

ചാലിശ്ശേരി :ചാലിശ്ശേരിയിൽ അടക്ക മോഷ്ടാവ് പിടിയിൽ. അസം സ്വദേശി മുസമ്മിൽ ഹഖിനെ ആണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. ചാലിശ്ശേരിയിലെ വീടുകളിൽ ഉണക്കാനിട്ട അടക്കകൾ നേരം വെളുക്കുമ്പോഴേക്കും കാണാതാവാൻ തുടങ്ങിയിട്ട് നാളേറെയായി. ഇത് സംബന്ധിച്ച പരാതിയും വ്യാപകമായത്തോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഒടുവിൽ അന്വേഷണം ചെന്നത്തിയത് ആസാമിൽ നിന്നും ആറു വർഷം മുൻപ് കേരളത്തിലെത്തിയ മുസമ്മിൽ ഹഖിൽ ആയിരുന്നു. പൊതുവെ പകൽ സമയത്ത് യാതൊരു ജോലിക്കും പോകാതെ അലഞ്ഞു തിരിയുകയാണ് മുസമ്മിലിന്റെ രീതി. രാത്രി ബിഗ് ഷോപ്പറുമായി വീടുകളിൽ കയറിയിറങ്ങി ഉണക്കാനിട്ട അടക്കകൾ മുഴുവൻ കവർന്നെടുക്കും.

പ്രതിയുടെ പെരുമ്പിലാവിലെ താമസസ്ഥലത്ത് നിന്നും രണ്ട് ബിഗ് ഷോപ്പറുകളിൽ സൂക്ഷിച്ച അടക്കകൾ പോലീസ് കണ്ടെടുത്തു. കോടതിയിലെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: