കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; കെ.എസ്.യു – എം.എസ്.എഫ് സഖ്യത്തിന് തകർപ്പൻ വിജയം



തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച് കെ.എസ്.യു – എം.എസ്.എഫ് സഖ്യം. കെ.എസ്.യു – എം.എസ്.എഫ് മുന്നണി സ്ഥാനാർത്ഥികൾ സർവകലാശാല യൂണിയനിലെ മുഴുവൻ ജനറൽ സീറ്റുകളിലും ജയിച്ചു.
പത്തു വർഷത്തിന് ശേഷമാണ് സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫ് ഭരണം പിടിക്കുന്നത്.


ചെയർപേഴ്സനായി നിതിൻ ഫാത്തിമ പിയെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ്‌ സഫ്‍വാനെയും തെരഞ്ഞെടുത്തു. പി.കെ അർഷാദാണ് വൈസ് ചെയർമാൻ. ഷബ്‌ന കെ.ടിയെ വൈസ് ചെയർപേഴ്സണായും അശ്വിൻ നാഥ്‌ കെ.പിയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഹൈക്കോടതി നിർദേശ പ്രകാരം തെരഞ്ഞെടുപ്പ് നടപടികൾക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എം.എസ്.എഫിന്‍റെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: