ആലപ്പുഴ: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് എക്‌സൈസ് പിടിയിൽ. ചേര്‍ത്തലയിൽ ഫ്രാന്‍സിസ് പയസ് (23) എന്ന യുവാവാണ് അറസ്റ്റിലായത്. ടെറസിലെ ഗ്രോബാഗില്‍ ആണ് ഇയാൾ രണ്ട് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തില്‍ അന്ധകാരനഴി ഭാഗത്ത് നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെപി സുരേഷ്, ബെന്നി വര്‍ഗീസ്, ഷിബു പി ബഞ്ചമിന്‍, സിഇഒമാരായ കെആര്‍ രാജീവ്, അരൂണ്‍ എപി, വിഷ്ണുദാസ്, ആകാശ് നാരായണന്‍, അമല്‍ രാജ്, അശ്വതി, വിനോദ് കുമാര്‍ എന്നിവരാണ് പങ്കെടുത്തത്
