തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന കെഎസ് യു മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

