ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളടക്കം എട്ടുപേർ മരിച്ചു. ഒരു കുടുംബത്തിലെ ഏഴുപേരും ഡ്രൈവറുമാണ് മരിച്ചത്.ഞായറാഴ്ച രാവിലെ ചെങ്ങം നഗരത്തിന് സമീപമാണ് അപകടം. സോഫ്റ്റ് വെയർ എൻജിനീയർ ആർ സതീഷ് കുമാർ (40), എസ് സർവേശ്വരൻ (6), എസ് സിദ്ദു (3), എസ് മണികണ്ഠൻ (42), എസ് ഹേമന്ത് (35) അടക്കം എട്ടുപേരാണ് മരിച്ചത്. മരിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തിരുവണ്ണാമലയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.റോഡിൽ ഒരു വാഹനത്തെ മറികടന്ന് മുന്നോട്ടുപോകുന്നതിനിടെ, എതിർദിശയിൽ നിന്ന് വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഗോഡൗണിൽ നെല്ല് ഇറക്കി തിരിച്ചുവരികയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നുപോയി.
