കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു. മുറിയ്ക്കുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു.തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപമാണ് ഉച്ചയോടെ അപകടം ഉണ്ടായത്.മുള്ളൻമടക്കൽ അഷ്റഫിൻ്റെ മകൻ അൽസാബിത്ത് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്.ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള വീട്ടിലേക്ക് മറിയുകായായിരുന്നു.സംരക്ഷണ ഭിത്തിയും വാട്ടർ ടാങ്കും തകർത്ത കാർ വീടിനു പുറകിലേക്ക് ആണ് പതിച്ചത്.പിൻവശത്തെ മുറിയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അൽസാബിത്ത് ശബ്ദം കേട്ട് ഓടി മാറുകയായിരുന്നു.പഠനത്തിന് ഉപയോഗിച്ചിരുന്ന മേശയിലേക്ക് ആണ് കല്ലും മണ്ണും പതിച്ചത്.

